കോട്ടയം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറയുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നും കോടിയേരി ചോദിച്ചു. കേരള സംരക്ഷണയാത്രയുടെ കോട്ടയത്തെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ബിജെപി ഭരണത്തില്‍ പശുവിന്റെ പേരില്‍ രാജ്യത്ത് 120 പേരെ കൊലപ്പെടുത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വന്നപ്പോള്‍ പശുവിന്റെ പേരില്‍ ദേശസുരക്ഷാ നിയമം ചുമത്തുന്നു. ഇവര്‍ എങ്ങനെയാണ് ബിജെപിക്ക് ബധല്‍ ആവുന്നതെന്നും കോടിയേരി ചോദിച്ചു.
Post Your Comments