കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തമുണ്ടായതോടെ കൊച്ചിയിൽ പുക ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വൈറ്റില,തൃപ്പുണിത്തുറ,ഇരമ്പം ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ജില്ലാ കളക്ടർ പ്ലാന്റിൽ പരിശോധന നടത്തുകയാണ്. പ്രശ്ന പരിഹാരത്തിന് ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു.
രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നാല് തീപ്പിടുത്തം. ചൂട് കൂടുമ്പോൾ പ്ലാസ്റ്റിക്ക് കത്തുന്നത് പോലെ പടി പടിയായല്ല. ഭീമമായ മാലിന്യ കൂമ്പാരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തീഗോളമാകുന്നു. സംഭവത്തിൽ ദുരൂഹതയെന്ന കോർപ്പറേഷൻ വാദങ്ങൾക്ക് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. ആദ്യം സ്ഥാപിച്ച സിസിസിവി ആരോ കത്തിച്ചു കളഞ്ഞു.രണ്ടാമത് സ്ഥാപിച്ച വൈഫൈ സംവിധാനമുള്ളതും അധികം വൈകാതെ ചിലർ നശിപ്പിച്ച് കളഞ്ഞു.
സ്വകാര്യ ഗ്രൂപ്പിന്‍റെ സഹായത്തോടെ തയ്യാറാക്കിയ ആധുനിക മാലിന്യനിർമ്മാർജ്ജന പദ്ധതിയാണ് മാലിന്യ പ്രശ്നത്തിന് കോർപ്പറേഷൻ മുന്നോട്ട് വയ്ക്കുന്ന ശാശ്വത പരിഹാര മാർഗം.
Post Your Comments