വണ്ണം കുറയണമെന്ന് ആഗ്രഹവുമായി നടക്കുന്നവരാണ് മിക്കവരും. വണ്ണം കുറയ്ക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ ആദ്യം ഡയറ്റിലാണ് മാറ്റങ്ങള്‍ വരുത്താറ്. എങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങളൊഴിവാക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ‘ഗ്രീന്‍ പീസ്’ ഉണ്ടെങ്കില്‍, ഇനി ഡയറ്റൊന്ന് മാറ്റിപ്പിടിക്കാം. കാരണം, വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് ‘ഗ്രീന്‍ പീസ്’ എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ശരീരത്തിന് പലരീതിയിലുള്ള ഗുണങ്ങള്‍ നല്‍കാന്‍ ഗ്രീന്‍പീസിന് കഴിവുണ്ടെങ്കിലും വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ്
ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ‘ഫൈബര്‍’ ആണ് നമ്മുടെ ദഹനത്തെ സ്വാധീനിക്കുന്ന ഒരു ഘടകം എന്ന് നമുക്ക് അറിയാം. ‘ഫൈബര്‍’ ധാരാളമായി കഴിക്കുന്നതോടെ ദഹനം എളുപ്പത്തിലാകുന്നു. എന്നാല്‍ ‘ഗ്രീന്‍ പീസി’ല്‍ അടങ്ങിയിരിക്കുന്ന ‘ഫൈബര്‍’ പെട്ടെന്ന് ദഹനത്തെ വേഗത്തിലാക്കില്ല. ഏറെ സമയമെടുത്ത് ഇത് ഭക്ഷണം മുഴുവന്‍ ദഹിപ്പിച്ചെടുക്കുന്നു. ഇത് നമ്മളെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതേസമയം വിശപ്പ് അനുഭവപ്പെടുകയുമില്ല. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്നതോടെ വണ്ണം കുറയ്ക്കുന്ന ടാസ്‌ക് എളുപ്പമാകുന്നു.
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനാണ് പലപ്പോഴും ഡയറ്റിലുള്ളവര്‍ പോലും മാംസാഹാരത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാംസാഹാരത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ആശ്രയിക്കാവുന്ന ഒന്നാണ് ‘ഗ്രീന്‍ പീസ്’. 100 ഗ്രാം പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതായത് വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇത്രമാത്രം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം വേറെയുണ്ടോയെന്ന് തന്നെ സംശയം.
പ്രോട്ടീന്റെ കാര്യത്തില്‍ സമ്പന്നമാണെങ്കിലും കൊഴുപ്പിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ് ‘ഗ്രീന്‍ പീസ്’. പാകം ചെയ്ത ഒരു കപ്പ് പീസില്‍ ആകെ അടങ്ങിയിരിക്കുന്നത് 0.5 ഗ്രാം കൊഴുപ്പാണ്. അതിനാല്‍ സ്ലിം അകാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ ധൈര്യമായി ഗ്രീന്‍പീസ് കഴിച്ചോളൂ…
Post Your Comments