കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചു. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നവോദയയിലെ 67 വിദ്യാര്‍ഥികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, സിഎച്ച്‌സി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. മണിപ്പാല്‍ ആശുപത്രിയിലാണ് രക്ത സാംപിളുകള്‍ പരിശോധിച്ചത്.
വിദ്യാർത്ഥികളിൽ പലര്‍ക്കും എച്ച്1എന്‍1 ലക്ഷണങ്ങള്‍ ഉണ്ടെന്നു ഡിഎംഒ അറിയിച്ചു. പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്.
Post Your Comments