Latest NewsTechnology

വ്യാജ ആപ്പുകള്‍ക്ക് തടയിട്ട് ഗൂഗിള്‍; 28 ആപ്പുകള്‍ നീക്കം ചെയ്തു

വ്യാജ ആപ്പുകള്‍ക്ക് തടയിട്ട് ഗൂഗിള്‍. പ്ലേ സ്റ്റോറിലുണ്ടായിരുന്ന 28 വ്യാജ ആപ്പുകളെ ഗൂഗിള്‍ നീക്കംചെയ്തു. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഗൂഗിളിന്റെ ഈ നടപടി. സാര്‍വേഷ് ഡെവലപ്പര്‍ എന്ന കമ്പനിയാണ് 28 വ്യാജ ആപ്പുകളെ നിര്‍മ്മിച്ചതെന്നാണ് ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ് കണ്ടെത്തിയത്. വിര്‍ച്വൂല്‍ ഡാറ്റ, മിനി വാലറ്റ്, ഗോള്‍ഡ് ലോണ്‍, ലവ് ലിഫഫ, ചിറ്റ് ഫണ്ട്സ് തുടങ്ങിയവയാണ് നീക്കം ചെയ്തത്. മേല്‍ പറഞ്ഞ ആപ്ലിക്കേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റെ പേരുമായി യാതൊരു ബന്ധവുമില്ലെന്ന് സെക്യൂരിറ്റി ലാബ് പറയുന്നു. ‘ക്രെഡിറ്റ് കാര്‍ഡ് പ്രൊസസ്’ എന്ന പേരിലുള്ള ആപ്ലിക്കേഷന് ക്രെഡിറ്റ് കാര്‍ഡിന്റെ പ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ല. ‘ ഹോം ലോഡ് അഡ്വൈസര്‍’ എന്ന ആപ്ലിക്കേഷന്റെ കാര്യവും ഇങ്ങനെ തന്നെ. ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ പരസ്യങ്ങള്‍ കാണിക്കുകയും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. പ്രതികരണങ്ങള്‍ ഹിന്ദിയിലാണ് എന്നത് ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്തത് ഇന്ത്യയിലാകാമെന്നതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ക്വിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button