ലക്നോ: പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിക്കെതിരെ ബിഎസ്പി അദ്ധ്യക്ഷ മായാവതി രംഗത്ത്. പദ്ധതിയിലൂടെ മാസം 500 രൂപയാണ് പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നു മായാവതി ആഞ്ഞടിച്ചു. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വിലയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബിജെപി ചെറിയ സഹായം മാത്രമാണ് നല്‍കുന്നതെന്നും ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും മായാവതി പറഞ്ഞു.
Post Your Comments