ലഖ്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ ഉത്തര്‍പ്രദേശ് അതിവേഗം വളരുകയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.എസ്.പി.യുടേയും സമാജ് വാദി പാര്‍ട്ടിയുടേയും ഭരണകാലത്ത് അസ്ഥിരത വിളയാടിയ സംസ്ഥാനമാണ് യു.പി. സഹകരണമേഖലയെ ഇരുപാര്‍ട്ടികളും കൂടിയാണ് തകര്‍ത്തത്. സഹകരണമേഖലയുടെ വികസനത്തിന്റെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍നിന്നും ഗുജറാത്തില്‍നിന്നും ഏറെ പഠിക്കാനുണ്ട്. ക്ഷീരമേഖലയില്‍ ഉള്‍പ്പെടെ ഗുജറാത്ത് മാതൃകയില്‍ സഹകരണസ്ഥാപനങ്ങള്‍ കൂടുതലായി യു.പി.യില്‍ വരേണ്ടതുണ്ട്. എല്ലാ കര്‍ഷക ഭവനങ്ങള്‍ക്കും പശുവിനേയും കാളയേയും ആവശ്യമുണ്ട്. പാല്‍ ഉത്പന്നങ്ങള്‍ വലിയ വരുമാനമാര്‍ഗമാണ്. യു.പി.യുടെ വികസനത്തിന് ബി.ജെ.പി. പ്രതിജ്ഞാബദ്ധമാണെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ യു.പി.യില്‍ നടന്ന യോഗത്തില്‍ വ്യക്തമാക്കി.
യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരക്പുരില്‍ ബി.ജെ.പി. കിസാന്‍മോര്‍ച്ച ദേശീയ സമ്മേളനത്തിലും ലഖ്നൗവില്‍ സഹകാരി സമ്മേളന്‍ എന്ന പേരില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അനുഭാവികളുടെ യോഗത്തിലുമാണ് അമിത് ഷാ സംസാരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി. പരിപാടികളില്‍ പങ്കെടുത്തു.
Post Your Comments