Latest NewsEntertainment

91ാമത് ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപനം ഇന്ന്

91ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂരുകള്‍ മാത്രം. പത്ത് നോമിനേഷനുകളുമായി ദ ഫാവറിറ്റ്, റോമ എന്നീ ചിത്രങ്ങളാണ് ഓസ്‌കറില്‍ കടുത്ത മത്സരം കാഴ്ച വെക്കുന്നത്. അവതാരകനില്ലാതെയാണ് ഇത്തവണ ഓസ്‌കര്‍ പ്രഖ്യാപനം.സിനിമാ പ്രേമികളുടെ കണ്ണും കാതും ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലേക്കാണ്. പ്രശസ്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് പിന്മാറിയതിനെ തുടര്‍ന്ന് പ്രധാന അവതാരകനില്ലാതെയാണ് ഇത്തവണ പ്രഖ്യാപനം.

റോമ, ലെബനീസ് ചിത്രം കാപ്പര്‍നോം, ജപ്പാനില്‍ നിന്നുള്ള ഷോപ്പ് ലിഫ്‌റ്റേഴ്‌സ്, പോളിഷ് ചിത്രം കോള്‍ഡ് വാര്‍ ജര്‍മനിയില്‍ നിന്നുള്ള നെവര്‍ ലുക്ക് എവെ എന്നിവയാണ് വിദേശ ഭാഷാ വിഭാഗത്തില്‍ മാറ്റുരക്കുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പരിപാടി അവസാനിപ്പിക്കാനാണ് ഇത്തവണ ഓസ്‌കര്‍ അക്കാദമിയുടെ തീരുമാനം.ക്രിസ്റ്റ്യന്‍ ബെയ്ല്‍, ബ്രാഡ്‌ലി കൂപ്പര്‍, വില്യം ദഓഫെ, റാമി മാലിക് വിഗോ മോര്‍ട്ടെന്‍സന്‍ എന്നിവര്‍ മികച്ച നടനാകാന്‍ മല്‍സരിക്കുമ്പോള്‍ എലിറ്റ്‌സ് അപ്പാരിഷി യോ, ഒലിവിയ കോള്‍മാന്‍, ഗ്ലെന്‍ ക്ലോസ് ലേഡി ഗാഗ, മെലിസ മക് കാര്‍ത്തി എന്നിവരാണ് നടിക്കുള്ള നോമിനേഷന്‍ നേടിയത്.

പത്ത് നോമിനേഷന്‍ വീതം നേടിയ റോമയും ഫാവറിറ്റും ഉള്‍പ്പെടെ എട്ട് ചിത്രങ്ങളാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു സൂപ്പര്‍ ഹീറോ ചിത്രം ബ്ലാക്ക് പാന്തറും മത്സരരംഗത്തുണ്ട്. മികച്ച സംവിധായകനാകാന്‍ മത്സരിക്കുന്നത് സ്‌പൈക്ക് ലീ, പവെല്‍ പൌളികോസ്‌കി, യോര്‍ഗസ് ലാന്തിമോസ്, അല്‍ഫോണ്‍സോ ക്വറോണ്‍, ആദം മക്കെ എന്നിവരാണ്.മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സുവര്‍ണ നിറത്തിലുള്ള വേദിയാണ് തയ്യാറാക്കിയിരിക്കുന്നത്. മികച്ച ചിത്രം നടന്‍ നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് പുരസ്‌കാര പ്രഖ്യാപനം. ആരൊക്കെ ഓസ്‌കര്‍ നേടും എന്തൊക്കെ റെക്കോര്‍ഡുകള്‍ കുറിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

shortlink

Post Your Comments


Back to top button