കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ തകര്‍ന്ന വീടുകളും കടകളും സന്ദര്‍ശിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തടഞ്ഞു. കല്ല്യോട്ടെത്തിയ സിപിഎം നേതാക്കളെയാണ് തടഞ്ഞത്. കല്ല്യോട്ട് ജംഗ്ഷനില്‍ വലിയ രീതിയിലുള്ള മുദ്രാവാക്യവിളികളും പ്രതിഷേധങ്ങളുമായി ഒരുക്കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നേതാക്കളുടെ സംഘത്തെ തടഞ്ഞത്. സിപിഎം ജില്ലാ നേതാക്കളാണ് സന്ദര്‍ശനത്തിനെത്തിയത്.
അതേസമയം കൊലപാതകത്തില്‍ പ്രതികളായവരുടെ വീടുകള്‍കൂടി നേതാക്കള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം കനത്തത്. മുഖ്യപ്രതി പീതാംബരന്റെ വീട്ടിലും നേതാക്കള്‍ സന്ദര്‍ശനം നടത്തി.
അതേസമയം പ്രതിഷേധക്കാരെ പോലീസ് തടയാന്‍ ശ്രമിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.
Post Your Comments