KeralaLatest News

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം – മുകുള്‍ വാസ്നിക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കു മുന്നോടിയായി എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തി. 25-നകം സ്ഥാനാര്‍ത്ഥി സാദ്ധ്യതാപട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശമെങ്കിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര സമാപിച്ച ശേഷം സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചയിലേക്ക് കടന്നാല്‍ മതിയെന്നാണ് നേതൃതലത്തിലെ ധാരണ.

28നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര അവസാനിക്കുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിരുന്നു. . ഇന്ന് കൊച്ചിയില്‍ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുമായി മുകുള്‍വാസ്നിക് ഒരുമിച്ചും വെവ്വേറെയും ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളായ വക്കം പുരുഷോത്തമന്‍, തെന്നല ബാലകൃഷ്ണപിള്ള, വി.എം.സുധീരന്‍, കെ. മുരളീധരന്‍ തുടങ്ങിയവരുമായി വാസ്നിക് ഫോണില്‍ സംസാരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button