Latest NewsKerala

ആദിവാസികള്‍ക്ക് ആശ്വസവാക്കുമായി ബാലന്‍ –  വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് മന്ത്രി

 തിരുവനന്തപുരം :  വനാവകാശത്തിലെ സുപ്രിം കോടതി വിധിയില്‍ ആദിവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്‍. വിധിയെ ഉപയോഗിച്ച്‌ ആദിവാസികളെ വനത്തില്‍ നിന്നും ഇറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

894 ആദിവാസി കുടുംബങ്ങള്‍ക്കാണ് സുപ്രീം കോടതി വിധി ബാധിക്കുക. ഈ ആദിവാസി കുടുംബങ്ങള്‍ക്ക് ഇതിനായി ബദലായി സൗകര്യമൊരുക്കി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

മധുവിന്റെ കൊലപാതകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്‍മാറിയെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button