കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി മഹിബുള്ളയെയാണ് പെരുമ്ബാവൂരിലെ കാരിക്കോട്ടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാരിക്കോട് പെട്രോള്‍ പമ്ബിന് സമീപത്ത് നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് താമസിച്ചിരുന്ന മുറിക്കുള്ളില്‍ മഹിബുള്ള മരിച്ച് കിടക്കുന്നത് കണ്ടത്.
ചെവിയുടെ ഭാഗത്ത് നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് മുറി പുറത്ത് നിന്നും പൂട്ടിയതും മൃതദേഹത്തിലെ അസ്വഭാവികതയുമാണ് പൊലീസിനെ കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്. മഹിബുള്ളക്കൊപ്പം താമസിച്ചിരുന്ന പങ്കജ് മണ്ടല്‍ എന്നയാളെ കാണാനില്ല.
Post Your Comments