ന്യൂഡല്‍ഹി: ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങി ന്യൂഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. പ്രക്ഷോഭത്തിന് തുടക്കമിട്ടു കൊണ്ട് മാര്‍ച്ച് ഒന്നാം തിയതി മുതല്‍ കെജ്‌രിവാള്‍ സമരം ആരംഭിക്കാനും തീരുമാനമായി.
സമരം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ച ശേഷം മാത്രമായിരിക്കും അവസാനിപ്പിക്കുയെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ പൂര്‍ണ സംസ്ഥാന പദവിയുടെ വിഷയം പ്രധാന രാഷ്ട്രീയ ആയുധമാക്കും എന്ന സൂചന ആം ആദ്മി നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതിന്റെ തുടക്കമാണ് കെജ്‌രിവാളിന്റെ നിരാഹാരസമരം.
Post Your Comments