KeralaNews

കഞ്ചിക്കോട് അപ്‌നാഘര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

തിരുവനന്തപുരം: ആതിഥ്യമര്യാദയുടെ മറ്റൊരു മാതൃകയാണ് കഞ്ചിക്കോട് നിര്‍മ്മിച്ച അപ്നാ ഘര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സാമൂഹിക സുരക്ഷയും പശ്ചാത്തല സൗകര്യവുമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ ഇവിടെക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ സംസ്‌ക്കാരം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രായോഗിക ഇടപെടലാണ് കഞ്ചിക്കോട് അപ്നാ ഘര്‍. രാജ്യത്ത് ആദ്യമായി, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മിച്ച കഞ്ചിക്കോട് അപ്നാ ഘര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭാഷ, വസ്ത്രധാരണം, ഭക്ഷണരീതി എന്നിവയില്‍ വിഭിന്നരായ അതിഥി തൊഴിലാളികളെ സഹോദരന്മാരായി കാണാനുള്ള കേരള സമൂഹത്തിന്റെ കാഴ്ചപ്പാടാണ് കൂടുതല്‍ തൊഴിലാളികളെ ഇവിടേക്ക് എത്തിക്കുന്നത്. 18നും 40നും ഇടയില്‍ പ്രായമുള്ള 25 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.

മെച്ചപ്പെട്ട വേതനവും തൊഴിലിടവും ഉറപ്പുവരുത്തുന്ന സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നുമില്ല. തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ആവാസ് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, സംശയനിവാരണത്തിനായി ജില്ലാതലത്തില്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, പാര്‍പ്പിട സൗകര്യം, കൂടുതല്‍ സുതാര്യമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിന് മലയാള ഭാഷ പഠിപ്പിക്കുന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button