ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജംപി സിറ്റങ് സീറ്റില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ മത്സരിക്കുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ കനയ്യ കുമാര്‍ മത്സരിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. സിപിഐ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും കനയ്യ കുമാര്‍ ജനവിധി തേടുക. അതേസമയം ആര്‍ജെഡി കോണ്‍ഗ്രസ് വിശാലസഖ്യം കനയ്യയെ പിന്തുണയ്ക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമുണ്ടായേക്കും.
ജെഎന്‍യു ക്യാപസില്‍ അഫ്സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടി നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ ചുമത്തി സിക്ഷിച്ചിരുന്നു. 2016ലായിരുന്നു ഇത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നും മോചിതനായ തനയ്യ കുമാര്‍ ജെഎന്‍യു ക്യാംപസില്‍ ഒരു പ്രസംഗം നടത്തുകയും അത് രാജ്യം മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
കനയ്യ മല്‍സരിക്കണമെന്നാണ് സിപിഐ ബിഹാര്‍ നേതൃത്വത്തിന്റേയും ദേശീയ നേതൃത്വത്തിന്റേയും ആവശ്യം. ആര്‍ജെഡി, കോണ്‍ഗ്രസ് ,എന്‍സിപി, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുടെ വിശാല സഖ്യം സിപിഐ ചിഹ്നത്തില്‍ മല്‍സരിക്കുന്ന കനയ്യയെ പിന്തുണയ്ക്കും.കനയ്യയുടെ ജന്മദേശമാണ് ബെഗുസരായ്.
Post Your Comments