![gold](/wp-content/uploads/2019/02/gold-9.jpg)
നെടുമ്ബാശ്ശേരി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി 1.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന വിഭാഗത്തിലെ വനിതകളുടെ ടോയ്ലെറ്റില് നിന്ന് 2.566 കിലോ സ്വര്‍ണം കണ്ടെത്തിയതാണ് കൂട്ടത്തില്‍ വലിയ കേസ്.
എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരികളില്‍ ആരോ ഒരാളാണ് ടോയ്ലെറ്റില് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതെന്നാണ് നിഗമനം. എന്നാല്‍, ഈ യാത്രക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില യാത്രക്കാരികളുടെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.
ടോയ്ലെറ്റില് നിരവധി വനിതാ യാത്രക്കാര്‍ കയറിയിട്ടുണ്ടെന്നതിനാല് ആരാണ് സ്വര്‍ണം ഒളിപ്പിച്ചത് എന്നത് കണ്ടെത്താന്‍ എളുപ്പമല്ല. ടോയ്ലെറ്റിലെ ചവറ്റുകുട്ടയില്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. മൊത്തം 22 സ്വര്‍ണബിസ്കറ്റുകളാണ് ഉണ്ടായിരുന്നത്. പിടിക്കപ്പെടുമെന്ന് തോന്നി സ്വര്‍ണം ടോയ്ലെറ്റില് ഉപേക്ഷിച്ചതാണോ, അതോ ടോയ്ലെറ്റില് നിന്നു സ്വര്‍ണം എടുത്ത് പുറത്തെത്തിക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തിയിരുന്നതിന്റെ ഭാഗമായി ഒളിപ്പിച്ചതാണോയെന്നും സംശയമുണ്ട്.
Post Your Comments