
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ സുരക്ഷ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. സായുധ പൊലീസ് സേനയിലെ (സിഎപിഎഫ്) 100 കമ്പനികളെ കൂടി കശ്മീരില്‍ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
മറ്റ് സേനാശക്തികളുടെ ഏകോപനത്തോടെ ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം സിആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ജനറലിന് (ഓപ്പറേഷന്‍സ്) വെള്ളിയാഴ്ച നിര്‍ദേശം നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഏഴ് സുരക്ഷാ സേനകളുടെ ഏകീകൃത നാമ പദവിയെയാണ് സിഎപിഎഫ് സൂചിപ്പിക്കുന്നത്. സിആര്‍പിഎഫ് 45 ബോര്ഡര്മാരെയും, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ 35 കമ്പനികളെയും, ശാസ്ത്രി സീമ ബാല്‍ (എസ്എസ്ബി), ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐ.ടി.ബി.പി), എന്നിവയുടെ പത്ത് കമ്പനികളെയുമാണ് അടിയന്തരമായി കശ്മീരില്‍ വിന്യസിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കാശ്മീര്‍ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളായ അബ്ദുള്‍ ഹമീദ് ഫയാസ് ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജമ്മു-കശ്മീര്‍ വിമോചന മുന്നണി ചെയര്മാന് യാസിന് മാലിക്കും കസ്റ്റഡിയിലെടുത്തവരില്പ്പെടുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സേനയെ ഇവിടെയെത്തിക്കുന്നത്.
ശ്രീനഗറിലെ ബി.ആര്.എഫ്, ഐ ടി ബി പി വിഭാഗങ്ങള്‍ക്കൊപ്പം സിആര്‍പിഎഫ് ജവാന്മാരെ വിന്യസിക്കും. അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാന പോലീസിനെ സഹായിക്കാനും സുരക്ഷ അവലോകനം നടത്താനുമാണ് കൂടുതല്‍ കമ്പനികളെ വിന്യസിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ലഭ്യമാകുന്ന വിവരം.
Post Your Comments