വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ഇപ്പോള്‍ ലക്ഷ്യമിടുന്നത്.ഇത്തരത്തില്‍ യു.എ.ഇയിലെ മുന്‍നിര സര്‍വകലാശാലയില്‍ ജോലി എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ചില ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടിയ വാഗ്ദാനം അന്വേഷിച്ചു ചെന്നപ്പോള്‍ മാത്രമാണ് തട്ടിപ്പാണെന്ന് ബോധ്യമായത്.
ഇത്തരം പ്രമുഖ കമ്പനികളുടെ പേരില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിക്കപ്പെടുന്നതു പതിവായിരിക്കുകയാണ്.ജോലി വാഗ്ദാനത്തില്‍ വല്ല ദുരൂഹതയും തോന്നിയാല്‍ വിവരം കൈമാറണമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ നിര്‍ദേശിച്ചു.യു.എ.ഇയില്‍ ഉഗ്രന്‍ ജോലിയും മികച്ച ആനുകൂല്യങ്ങളും കാത്തിരിക്കുന്ന യുവജനങ്ങളെയാണ് തട്ടിപ്പുകാര്‍ ഉന്നം വെക്കുന്നത്. പക്ഷെ ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് ഇറങ്ങിപ്പുറപ്പെടരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Post Your Comments