
തിരുവനന്തപുരം: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങളിൽ വൻ അഗ്നിബാധയുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പല കെട്ടിടങ്ങളും അനുമതി വാങ്ങിയ ശേഷം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പേര്‍ട്ടുകള്‍. ഇനി മുതല്‍ കെട്ടിടങ്ങളില്‍ അപകടകരമായ വിധം വീഴ്ച്ച വരുത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനം.
Post Your Comments