യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്ന രണ്ടുപേര്‍ റഷ്യയില്‍ നിന്ന് ആദ്യഘട്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ദുബൈ കിരീടാവകാശി ഇവര്‍ക്ക് വരവേല്‍പ് നല്‍കി. സെപ്റ്റംബറിലാണ് ഇവര്‍ ബഹിരാകാശ യാത്ര നടത്തുക. യു.എ.ഇയില്‍ നിന്ന് ആദ്യമായി ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഹസ്സ ആല്‍ മന്‍സൂറി, സുല്‍ത്താന്‍ ആല്‍ നിയാദി എന്നിവരാണ്.
@Astro_Hazzaa & @Astro_Alneyadi during the parabolic flight training at the Yuri Gagarin Cosmonaut Training Center in Russia. The two UAE astronauts are practicing donning Sokol space suit weighing 10kg within 25 to 30 seconds in a micro-gravity environment. pic.twitter.com/HeDiOCsjsY
— MBR Space Centre (@MBRSpaceCentre) January 26, 2019
ഇവരില്‍ ഒരാളായിരിക്കും സോയൂസ് റോക്കറ്റില്‍ ബഹിരാകാശത്തേക്ക് പറക്കുക. യാത്ര സെപ്റ്റംബര്‍ 25ന് ആയിരിക്കുമെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി സ്പുട്‌നിക് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയ്‌നിങ് സെന്ററിലാണ് ഇവര്‍ ബഹിരാകാശ യാത്രക്കുള്ള പരിശീലനം നേടുന്നത്. പരിശീലനത്തെ കുറിച്ചും ബഹിരാകാശ യാത്രാ പദ്ധതിയെ കുറിച്ചും മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം ചെയര്‍മാന്‍ കൂടിയായ ശൈഖ് ഹംദാന്‍ ഇരുവരുമായും ചര്‍ച്ച നടത്തി. മൊത്തം മൂന്ന് പേരായിരിക്കും ബഹിരാകാശ വാഹനത്തിലുണ്ടാവുക. റഷ്യന്‍ കമാന്‍ഡര്‍ ഒലേഗ് സ്‌ക്രിപോച്ക, അമേരിക്കന്‍ ഫ്‌ലൈറ്റ് എന്‍ജിനീയര്‍ ക്രിസ് കാസിഡി എന്നിവരായിരിക്കും ഒപ്പമുണ്ടാവുക.
Post Your Comments