തമ്പാനൂര്‍ : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സംസ്ഥാനസര്‍ക്കാരിന്‍റെ പരസ്യ ബോര്‍ഡുകള്‍ റെയില്‍വേ നീക്കം ചെയ്തതിനെ തുടര്‍ന്ന് സിപിഎം പ്രതിഷേധം. എ സമ്ബത്ത് എംപിയുടെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്‍റെയും നേതൃത്വത്തിലാണ് പ്രതിഷേധസമരം. സംസ്ഥാന സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഫളക്സ് ബോര്‍ഡുകള്‍ നീക്കിയതാണ് പ്രതിഷേധത്തിന് ഇടവരുത്തിയത്.
തിരഞ്ഞെടുപ്പ് കാലമായത് കൊണ്ട് രാഷ്ട്രീയ സ്വഭാവമുള്ള ബോര്‍ഡുകള്‍ എടുത്ത് കളയാനുള്ള നിര്‍ദേശം ലഭിച്ചിരുന്നുവെന്നും റെയില്‍വേ സ്റ്റേഷനില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള അനുമതി കൊടുത്ത ഏജന്‍സി കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുണ്ടെന്നുമുള്ള രണ്ട് കാരണങ്ങളെത്തുടര്‍ന്നാണ് നടപടിയെടുത്തതെന്നാണ് റെയില്‍വെ അധികൃതരുടെ വാദം. ത്.തുടര്‍ന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ അജയ് കൗശികും സിപിഎം നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആദ്യം ചര്‍ച്ചക്കെത്തുകയും പിറകെയാണ് സമ്ബത്ത് എംപി പ്രതിഷേധ സ്ഥലത്തെത്തിയത്. അനുമതിയോട് കൂടിയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് എന്ത് കൊണ്ടാണ് അവ എടുത്ത്മാറ്റിയതെന്നുമാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.
സ്റ്റേഷന് മുന്‍ വശത്തായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളാണ് എടുത്ത് കളഞ്ഞത്. ചിലത് മറയ്ക്കുകയും ചെയ്തു. ഇത് രാഷ്ട്രീയപരമായ തീരുമാനമായും സംസ്ഥാന സര്‍ക്കാരിനെ അവഹേളിക്കലാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഫ്ലക്സുകള്‍ എടുത്ത് മാറ്റിയ പ്രകാരം തിരികെ വെച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നാണ് എംപിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പറയുന്നത്.
Post Your Comments