കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മരിച്ച കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. കൊലപാതകത്തില്‍ അറസ്റ്റിലായ ഏഴ് പേര്‍ക്ക് മാത്രമാണ് പങ്കെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും 0-12 പേരെങ്കിലും ഈ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞു. ഇതൊന്നും മുഖ്യപ്രതി പീതാംബരന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു ക്വാറി മുതലാളിയാണ് ശാസ്താ ഗംഗാധരന്‍. ഇയാളുടെ വീട്ടിലും ക്വാറിയിലുമൊക്കെയായി ഇരുപത്തിയഞ്ചോളം വണ്ടികളുണ്ട്. എന്നാല്‍ കൊലപാതകം നടക്കുന്ന ദിവസം അവിടെ ഒറ്റ വണ്ടിയില്ലായിരുന്നു. ജീവനക്കാര്‍ക്കെല്ലാം അന്ന് അവധി നല്‍കി. ഈ ക്വാറി മുതലാളിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് കൃഷ്ണന്റെ ആരോപണം. കന് നീതി കിട്ടാനായി ഏതറ്റം വരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു സിപിഎം അനുഭാവിയാണ് എന്നിട്ടും എന്റെ മകനെ ഇല്ലാതാക്കി. പത്ത്-പന്ത്രണ്ട് പേരെങ്കിലും ചേര്‍ന്നാണ് ഈ കൃത്യം നടത്തിയതെന്ന് ഉറപ്പുണ്ട്. പീതാംബരനെ എനിക്ക് നേരത്തെ അറിയാം അയാള്‍ ഏച്ചിനടക്ക ബ്രാഞ്ചിലെ പ്രവര്‍ത്തകനാണ്. എന്നാല്‍ ഞങ്ങളൊക്കെ കല്ലോട്ട് ബ്രാഞ്ചിലെ താമസക്കാരാണ് അതിനാല്‍ തന്നെ ഈ പ്രദേശത്തുള്ള കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത് -കൃഷ്ണന്‍ പറഞ്ഞു.
Post Your Comments