![](/wp-content/uploads/2019/02/kasargod-murder-6.jpg)
കൊച്ചി : കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതികള്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ട്. കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാം പ്രതി സുരേഷ്. പ്രതികളെല്ലാം പീതാംബരന്‍റെ സുഹൃത്തുക്കളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.
അതേസമയം മുഖ്യപ്രതികള്‍ പിടിയിലായതായി ജെയിംസ് ജോസഫ് എസ്ഫി വ്യക്തമാക്കി. ഇതുവരെയുളള അന്വേഷണം പൂര്‍ത്തിയായതായും കേസ് മറ്റന്നാള്‍ ക്രെെം ബ്രാഞ്ചിന് കെെമാറുമെന്നും എസ്പി പറഞ്ഞു.
Post Your Comments