ബെംഗുളൂരു: കർണാടകത്തിൽ രണ്ടര മുഖ്യമന്ത്രി ഭരണമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പരിഹാസം. ദേവനാഹള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സർക്കാരിനെ പരിഹസിച്ച് ഇങ്ങനെ പറഞ്ഞത്.
കർണാടകത്തിൽ ആശങ്കാകരമായ അവസ്ഥയാണ് നിലവിലുള്ളത്. കുമാരസ്വാമി സ്വയം മുഖ്യമന്ത്രിയെന്ന് വിളിക്കുന്നു. സിദ്ദരാമയ്യ ആവട്ടെ സൂപ്പർ മുഖ്യമന്ത്രിയും. ജി. പരമേശ്വര അര മുഖ്യമന്ത്രിയും. ഈ രണ്ടര മുഖ്യമന്ത്രി സർക്കാരിന് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിൽ എത്തിക്കാനാവില്ല. ദേശീയ തലത്തിൽ മഹാസഖ്യം എന്താണെന്ന് ഈ സഖ്യ ഭരണം കാട്ടിത്തരുന്നതായും അമിത് ഷാ പറഞ്ഞു.
കർണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണ്. . ഈ സഖ്യ സർക്കാർ നമ്മുടെ സമ്പദ്ഘടനയെ വികസിപ്പിക്കില്ലെന്നും ഷാ വിമരാശിച്ചു. ഇവർക്ക് ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും കഴിയില്ല. ഇന്ത്യയെ ലോകത്തിന്റെ ഗുരുസ്ഥാനത്ത് എത്തിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments