കായംകുളം: വാഹനമെത്താത്ത വീട്ടില്‍ പ്രസവ വേദന കൊണ്ടു പുളഞ്ഞ കായംകുളം കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതയ്ക്ക് തക്ക സമയത്ത് രക്ഷകരായത് 108 ആംബുലന്‍സ് ജീവനക്കാര്‍.
പ്രതീക്ഷിക്കാതെ സുനിതയ്ക്ക് പ്രസവ വേദന ഉണ്ടാക്കുകയായിരുന്നു. അതോടെ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി 108 ലേക്ക് വിളിക്കുകയായിരുന്നു.
വിളിയെത്തിയ ഉടന്‍ നൂറനാട്ട് നിന്ന് കാക്കാനാടേക്ക് 20 കി മി വെറും 15 മിനിട്ടില്‍ പറന്നെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ യുവതിയുടെ വീടിനടുത്തെത്തിയപ്പോള്‍ ഒന്ന് പകച്ചു. കാരണം യുവതിയുടെ വീട്ടിലേക്ക് ആംബുലന്‍സ് എത്തില്ല. പ്രസവമടുത്തിരിക്കുന്ന യുവതിക്ക് ആംബുലന്‍സിനടുത്തേക്കും എത്താന്‍ കഴിയുമായിരുന്നില്ല.
ഒടുവില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സിങ് സ്റ്റാഫും, പൈലറ്റും ചേര്‍ന്ന് യുവതിയുടെ പ്രസവമെടുത്തു. ശേഷം അമ്മയ്ക്കും കുഞ്ഞിനും അടിയന്തര വൈദ്യസഹായം നല്‍കി.പിന്നീട് ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. അതേസമയം സുനിതയുടെയും ഉണ്ടായ ആണ്‍കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
Post Your Comments