ബീജിംഗ് : ചൈനയ്ക്ക് വന്‍ തിരിച്ചടി. റഷ്യ നല്‍കിയ അത്യാധുനിക മിസൈല്‍ സംവിധാനം കടലില്‍ മുങ്ങി. ചെനയിലേക്ക് പുറപ്പെട്ട റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് കടലില്‍ മുങ്ങിയത്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ആണ് കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടതിനെ തുടര്‍ന്ന് നടുക്കടലില്‍ ഉപേക്ഷിക്കേണ്ടി വന്നത്.
ചൈനക്കുള്ള എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം കടലില്‍ ഉപേക്ഷിക്കേണ്ടിവന്നവിവരം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ RBC.ru ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലീഷ് ചാനലിലെ ലെനിന്‍ഗ്രാഡ് മേഖലയില്‍ വെച്ചായിരുന്നു കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടത്. മിസൈലുകളെ താങ്ങി നിര്‍ത്തിയിരുന്ന കപ്പലിലെ ഭാഗവും കൊടുങ്കാറ്റില്‍ തകര്‍ന്നു. ഇതോടെ മിസൈലുകള്‍ കടലില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു
റഷ്യയുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നതിന് ആദ്യം കരാറുറപ്പിച്ച രാജ്യം ചൈനയായിരുന്നു. അഞ്ചാം തലമുറയില്‍പെട്ട യുദ്ധവിമാനങ്ങളെ പോലും കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷിയുണ്ട് എസ് 400ന്. 600 കിലോമീറ്റര്‍ പരിധിയില്‍ 30 ലക്ഷ്യങ്ങള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയില്‍ മൂന്നു ഡസനോളം ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ഇവക്ക് സാധിക്കും.
റഷ്യക്ക് നേരത്തെയുണ്ടായിരുന്ന എസ് 300 സംവിധാനത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് എസ് 400. മുന്‍തലമുറയേക്കാളും രണ്ടര മടങ്ങ് വേഗതയുള്ള ഒന്ന്. എസ് 400 റഷ്യ 2007 മുതല്‍ ഉപയോഗിക്കുന്നുണ്ട്. സിറിയക്കെതിരെ റഷ്യ ഈ മിസൈല്‍ സംവിധാനം ഉപയോഗിച്ചിരുന്നു. ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകളേയും കണ്ടെത്തി തകര്‍ക്കാന്‍ ഇവക്ക് സാധിക്കും.
Post Your Comments