അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു. എന്നാൽ പിന്നീടെത്തിയ ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറുകള്‍ക്കുമെല്ലാം ഡിസ്‌ലൈക്കുകളുടെ മേളമായിരുന്നു. എന്നാൽ ചിത്രത്തിലേതായി ഇപ്പോൾ പുറത്തിറങ്ങിയ ഗാനം ലൈക്കുകളുടെ പൂരവുമായി മുന്നേറുകയാണ്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ആ ഗാനം. ഷാൻ റഹ്മാൻ ആണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഓടേണ്ട ഓടേണ്ടയിൽ തുടങ്ങി മിന്നാമിനുങ്ങേ മിന്നും മിനുങ്ങെ എന്ന ഗാനത്തിലാണ് മാഷ്അപ്പ് അവസാനിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ നാലാം സ്ഥാനത്തുള്ള ഈ ഗാനം ഇതുവരെ മൂന്നരലക്ഷേത്തോളം പേരാണ് കണ്ടിരിക്കുന്നത്.
Post Your Comments