Latest NewsNewsInternational

ഉപയോഗപ്രദമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു

മസ്‌ക്കറ്റ്: ഉപയോഗപ്രദമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ മസ്‌കറ്റ് മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. 33കിലോ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ഫുഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ബൗഷര്‍ ഗാല വ്യവസായ മേഖലയിലെ 5 റെസ്റ്റോറന്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. ഭക്ഷണം പാകം ചെയ്യുന്നതില്‍ കൃത്യമായ ശുചിത്വം പാലിക്കുന്നുണ്ടോ എന്നറിയാനാണ് പരിശോധന നടത്തിയത്. മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളാണ് കണ്ടെടുത്തത്. ഭക്ഷണം വിതരണം ചെയ്യുന്നതില്‍ സുചിത്വം പാലിക്കുന്നുണ്ടോ? വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുണ്ടോ? എന്നിവ ശ്രദ്ധിക്കാനാണ് 5 റെസ്‌റ്റോറന്റുകളില്‍ പരിശോധന നടത്തിയതെന്നും ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button