കൊച്ചി: കൊച്ചിയിൽ തീപിടുത്തമുണ്ടായ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിൽ അഗ്നിശമന സേന പരിശോധന നടത്തി. അഗ്നിശമന സംവിധാനങ്ങൾ കാര്യക്ഷമമായിരുന്നില്ലെന്ന് സംഘം കണ്ടെത്തി. ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്കൂട്ടിൽ നിന്നുമാണ് തീപടർന്നത്. വെൻറിലേഷനുകൾ കുറവായിരുന്നു. ഉണ്ടായിരുന്ന വെന്റിലേഷനുകൾ അലുമിനിയം ഷീറ്റുകൾ കൊണ്ട് മൂടിയിരുന്നതിനാൽ തീ പടരുന്നതിന്റെ ആഴം കൂട്ടി
യെന്നും കണ്ടെത്തല്‍. അന്വേഷണത്തിന്‍റെ വിശദമായ റിപ്പോർട്ട് മൂന്നു ദിവസത്തിനകം കളക്റർക്ക് സമർപ്പിക്കും.
2006ലാണ് കമ്പനി ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് നേടിയത്. പിന്നീട് ഒരിക്കൽപ്പോലും അത് പുതുക്കിയിട്ടില്ല. ഫാൽക്കൺ ഏജൻസിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം കോട്ടയം റീജിയണേൽ ഫയർ ഓഫിസർമാരുടെ നേതൃത്വത്തലാണ് സുരക്ഷാവീഴ്ച അന്വേഷിക്കുന്നത്. കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ, ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. നിർമാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗൺ പണിതത് എന്ന് നഗരസഭാ മേയർ ആരോപിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Post Your Comments