Latest NewsIndia

18 ഹുറിയത്ത്​ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

ഡല്‍ഹി: 18 ഹുറിയത്ത്​ നേതാക്കളുടെ കൂടി സുരക്ഷ പുല്‍വാമ ഭീകരാക്രമണത്തി​ന്റെ  പശ്​ചാത്തലത്തില്‍ പിന്‍വലിച്ച്‌​ ജമ്മുകശ്​മീര്‍ ഭരണകൂടം. നേരത്തെ അഞ്ച്​ വിഘടനവാദികളുടെ സുരക്ഷ പിന്‍വലിച്ചതിന്​ പിന്നാലെയാണ്​ ജമ്മുകശ്​മീര്‍ ഭരണകൂടത്തിന്റെ പുതിയ നടപടി. ഇതിനൊപ്പം 155 രാഷ്​ട്രീയ നേതാക്കളുടെയും സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്​.

കശ്​മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തിയോട്​ അടുത്ത നില്‍ക്കുന്ന ചിലരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്​. പുൽവാമ ഭീകരാക്രമണത്തിന് സഹായം ചെയ്തത് കശ്മീരിനകത്തു നിന്നാണെന്ന നിഗമനം ബലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button