ഡല്‍ഹി: 18 ഹുറിയത്ത് നേതാക്കളുടെ കൂടി സുരക്ഷ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ച് ജമ്മുകശ്മീര്‍ ഭരണകൂടം. നേരത്തെ അഞ്ച് വിഘടനവാദികളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ പുതിയ നടപടി. ഇതിനൊപ്പം 155 രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.
കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട് അടുത്ത നില്‍ക്കുന്ന ചിലരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് സഹായം ചെയ്തത് കശ്മീരിനകത്തു നിന്നാണെന്ന നിഗമനം ബലപ്പെട്ടിരുന്നു.
Post Your Comments