Latest NewsKerala

കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് പാര്‍ട്ടി ഓഫീസിലെന്ന് മൊഴി

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിനു ശേഷം മുഖ്യപ്രതി എ പീതാംബരന്‍ അടക്കമുള്ള നാല് പേര്‍ ഒളില്‍ കഴിഞ്ഞത് പാര്‍ട്ടി ഓഫീസിലെന്ന് മൊഴി. ഞായറാഴ്ച രാത്രി നടന്ന കൃത്യത്തിനു ശേഷം ഇവര്‍ തിങ്കളാഴ്ച പുലര്‍ച്ചെവരെ ചട്ടംചാലിനടുത്തെ പാര്‍ട്ടി ഓഫീസിലാണ് കഴിഞ്ഞിരുന്നത്. കസ്റ്റഡിയുള്ളവരാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.

അതേസമയം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായ മറ്റു മൂന്നു പേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പിന്നീട് പീതാംബരന്‍ അടക്കമുള്ളവരെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയത് ഉന്നത നേതാക്കള്‍ ഇടപെട്ടിട്ടാണെന്നും ഇവര്‍ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button