NewsInternational

ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാന്‍ പി ആര്‍ ഏജന്‍സികളുടെ സഹായം തേടി കോണ്‍ഗ്രസ്

ഇതിനകം തന്നെ രാജ്യത്തെ പല പ്രമുഖ പി ആര്‍ ഏജന്‍സികളും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്താവണമെന്നത് സംബന്ധിച്ച പദ്ധതി ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ച് കഴിഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനായി രാജ്യത്തെ പ്രമുഖ പി ആര്‍ ഏജന്‍സികളുടെ സഹായം തേടി കോണ്‍ഗ്രസ്. ആഗോള പരസ്യ കമ്പനികളുടെ സഹായത്തോടെയാണ് പ്രചാരണ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഇതിനകം തന്നെ രാജ്യത്തെ പല പ്രമുഖ പി ആര്‍ ഏജന്‍സികളും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ എന്താവണമെന്നത് സംബന്ധിച്ച പദ്ധതി ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ച് കഴിഞ്ഞു.

ഷിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലിയോ ബര്‍നെറ്റ്, നിക്സുന്‍ ആഡ്, തുടങ്ങി ഏഴു പ്രമുഖ പരസ്യ കമ്പനികളാണ് കോണ്‍ഗ്രസിനായി മുദ്രാവാക്യം തയ്യാര്‍ ആക്കുന്നത്.

2014 ലോകസഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും പിആര്‍ ഏജന്‍സികള്‍ വഴി നടത്തിയ പ്രചരണങ്ങള്‍ ബിജെപിയുടെ വിജയത്തിന് ഏറെ സഹായകരമായിരുന്നു. എന്നാല്‍ അതേസമയം കോണ്‍ഗ്രസാകട്ടെ ഇത്തരത്തിലുള്ള പ്രചരണങ്ങളില്‍ വളരെ പിന്നോട്ട് പോവുകയും ചെയ്തു.

ഈ രീതിക്ക് ഇത്തവണ മാറ്റം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം. സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിന് വൈദഗ്ധ്യമുള്ള മറ്റ് സ്വകാര്യ ഏജന്‍സികളുടെ സഹായവും കോണ്‍ഗ്രസ് തേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button