![](/wp-content/uploads/2019/02/drama.jpg)
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല അമച്വർ നാടകമത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ട് നാലിന് മുമ്പായി അക്കാദമി ഓഫീസിൽ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം സ്ക്രിപ്റ്റിന്റെ മൂന്ന് കോപ്പികൾ ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം താഴെ കാണുന്ന വിലാസത്തിൽ അയക്കണം. അക്കാദമിയുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂർ. ഫോൺ: 04872333134, 2332548 വെബ് സൈറ്റ് www.keralasangeethanatakaakademi.in.
Post Your Comments