വെനസ്വേലവെനിസ്വേലക്ക് സഹായ വാഗ്ദാനവുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്‌ദോയുടെ അഭ്യര്‍ഥന മാനിച്ചാണ് വെനിസ്വേലയിലേക്ക് സഹായ വാഗ്ദാനമെത്തുന്നത്. ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളാണ് വെനിസ്വേലക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
1,8100000 ലക്ഷം ഡോളറും 70 ടണ്‍ ഭക്ഷണവും മരുന്നുമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തതെന്ന് യുവാന്‍ ഗെയ്‌ദോ വ്യക്തമാക്കി. നേരത്തെ അമേരിക്കയില്‍ നിന്നെത്തിയ ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള പദാര്‍ഥങ്ങള്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യം തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വെനിസ്വേലന്‍ ജനതക്ക് സഹായവുമായി മറ്റു രാജ്യങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
സാധനങ്ങള്‍ നിറച്ചുള്ള വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടഞ്ഞതിനാല്‍ പലരും സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് അവശ്യ സാധനങ്ങള്‍ ശേഖരിക്കുകയാണ്. എന്നാല്‍ രാജ്യത്ത് പറയത്തക്ക പ്രതിസന്ധിയൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ നിലപാട്. പട്ടിണിയും തൊഴിലില്ലായ്മയും മരുന്ന് ക്ഷാമവുമടക്കം രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം തുടങ്ങിയത്.
Post Your Comments