സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തി വാർത്ത സൃഷ്ടിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജ. ക്രിക്കറ്റ് ഓസ്ട്രേലിയതന്നെയാണ് ഖവാജ വിമാനം പറത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. പിതാവ് സൗദി അറേബ്യയിലായിരുന്നതിനാല്‍ ചെറുപ്പത്തില്‍ ഒരുപാട് യാത്ര ചെയ്തിരുന്ന ആളാണ് താനെന്ന് ഖവാജ പറയുകയുണ്ടായി. ചെറുപ്പത്തിലെ വിമാനങ്ങളോടുള്ള ഇഷ്ടം തുടങ്ങിയതാണ്. 2011-2012ലാണ് വിമാനം പറത്താന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുന്നതെന്നും തുടർന്ന്യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ്-സ്കൂള്‍ ഓഫ് ഏവിയേഷനില്‍ നിന്ന് വിമാനം പറത്താനുള്ള പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുകയായിരുന്നുവെന്നും ഖവാജ വ്യക്തമാക്കി.
വിമാനം പറത്താന്‍ പഠിച്ചത് ക്രിക്കറ്റിലും ഏറെ ഗുണകരമായെന്നാണ് ഖവാജ പറയുന്നത്. അച്ചടക്കം പഠിക്കാൻ പറ്റിയതാണ് ഏറ്റവും പ്രധാനം. ക്രിക്കറ്റര്‍ എന്ന നിലയിലും ടെസ്റ്റ് ബാറ്റ്സ്മാന്‍ എന്ന നിലയിലും അത് എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്. ക്രിക്കറ്റും പൈലറ്റ് ജോലിയും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ടെന്നും ഖവാജ കൂട്ടിച്ചേർക്കുന്നു.
Post Your Comments