Latest NewsIndiaNews

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുഞ്ഞിന് എച്ച് ഐ വി ബാധ

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്‌ഐവി ബാധ പടര്‍ന്നു. 2 വയസും 11 മാസവും പ്രായമുള്ള കുഞ്ഞിനാണ് രക്തം സ്വീകരിക്കലിലൂടെ എച്ച് ഐ വി ബാധിച്ചത്. തിരുച്ചിറപ്പിള്ളി സ്വദേശിയാണ് കുഞ്ഞ്. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂലൈ 11നാണ് കുഞ്ഞ് രക്തം സ്വീകരിച്ചത്. തുടര്‍ന്ന് കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഗുരുതരമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയത്തെത്തുടര്‍ന്ന്് നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി സ്ഥരീകരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മയും എച്ച്‌ഐവി നെഗറ്റീവാണ്. ഇതിനെതിരെ പ്രതിഷേധവുമായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ ജനങ്ങള്‍ രംഗത്തെത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button