ആലുവ: പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലചെയ്യപ്പെട്ട യുവതി ആരെന്നോ കൊലപാതകികള്‍ ആരെന്നോ തിരിച്ചറിയാനാകാതെ വട്ടംകറങ്ങി പൊലീസ്. മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങള്‍ പുറത്തുവിട്ട് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്. മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് കളമശേരിയിലെ കടയില്‍ നിന്നും വാങ്ങിയതാണെന്നും ഒരു തടിച്ച സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെത്തിയാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തിയിരുന്നു.
കൊലപാതകികളിലൂടെ മരിച്ചയാളെ കണ്ടെത്താനായിരുന്നു ശ്രമം. ഇത് രണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. വസ്ത്രങ്ങള്‍ വഴി യുവതിയെ തിരിച്ചറിയാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. ‘ആപ്പിള്‍’ എന്ന് വെള്ള നിറത്തില്‍ എംബ്രോയ്ഡറി ചെയ്ത താര കമ്ബനിയുടെ പച്ച നിറമുള്ള ത്രീഫോര്‍ത്ത് ലോവര്‍, ഓക്ക് വാലി കമ്ബനിയുടെ നീല കളര്‍ ടോപ്പ് എന്നീ വസ്ത്രങ്ങളാണ് യുവതി ധരിച്ചിരുന്നത്. ഒരു വര്‍ഷം മുമ്ബ് വരെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല.
Post Your Comments