Latest NewsKerala

ഉമ്മന്‍ ചാണ്ടി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

പെരിയ: കാസര്‍കോട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തി.   കൃപേഷിന്റെ വീട്ടിലാണ് അദ്ദേഹം ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്നത്. വളരെ വികാരനിര്‍ഭരമായ കാഴ്ചകള്‍ക്കാണ് കൃപേഷിന്റെ വീട് സാക്ഷിയായത്. ഉമ്മന്‍ ചാണ്ടിയെ കണ്ട് വാവിട്ടു കരഞ്ഞ കൃപേഷിന്റെ അച്ഛന്‍ പി. വി കൃഷ്ണനെ ആശ്വസിപ്പിക്കാനാവാതെ ഉമ്മന്‍ ചാണ്ടി പൊട്ടിക്കരഞ്ഞു.

കുറച്ചു സമയം കൃപേഷിന്റെ വീട്ടില്‍ ചിലവഴിച്ച ശേഷം അദ്ദേഹം ശരത്തിന്റെ വീടും സന്ദര്‍ശിക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടിയോടൊപ്പം കാസര്‍കോട് എത്തിയിട്ടുണ്ട്.

മുഴുവന്‍ പ്രതികളെയും പിടികൂടുന്നത് വരെ വിശ്രമമില്ലെന്നും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്നും നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൃപേഷിന്റെയും ശരത്തിന്റെയും കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഇരു കുടുംബങ്ങളെയും ആശ്വസിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button