![Oommen Chandy](/wp-content/uploads/2018/04/ummen.png)
വയനാട്: ധീര സെെനികന്‍ വസന്തകുമാറിന്‍റെ കുടുംബത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഉമ്മന്‍ചാണ്ടി. കുടുംബത്തിനായി ചില കാര്യങ്ങള്‍ക്കൂടി സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വസന്തകുമാറിന്‍റെ വീട്ടിലെത്തി കൂടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
വസന്തകുമാറിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കാനാണ് മന്ത്രി സഭായോഗത്തിന്റെ തീരുമാനം. ഇതിന് പുറമേ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്‍റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും സംസ്ഥാന സര്‍ക്കാ ര്‍ വഹിക്കും. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വസന്തകുമാറിന്‍റെ കുട്ടികളുടെ പഠനകാര്യത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുമെന്നും വീട്ടിലേക്കുള്ള വഴിയുടെ കാര്യത്തിലടക്കം സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments