Latest NewsIndia

ഷോപ്പിങ് മാളില്‍ പുലിയിറങ്ങി : സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ കണ്ട ജീവനക്കാര്‍ നടുങ്ങി

താനെ : ഷോപ്പിങ് മാളില്‍ പുലിയിറങ്ങി . സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ കണ്ട ജീവനക്കാര്‍ നടുങ്ങി. താനെയിലാണ് ജീവനക്കാരേയും നാട്ടുകാരേയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. മഹാരാഷ്ട്ര താനെയിലെ ഷോപ്പിങ് മാളില്‍ കണ്ട പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പിടികൂടി. താനെയിലെ കോറം മാളിലെ സി.സി.ടി.വിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സംയുക്തമായ തിരച്ചിലിനൊടുവിലാണ് പുലിയെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോറം മാളിലെ പാര്‍ക്കിംങ് ഏരിയയിലാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്. ഷോപ്പിംങ് മോളിന്റെ പുറത്തേക്കുള്ള ഗേറ്റിന് സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയിലായിരുന്നു പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

മാളില്‍ നിന്നും സമീപത്തെ സത്കാര്‍ റസിഡന്‍സി ഹോട്ടലിന്റെ ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഷോപ്പിങ് മാള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്തേക്ക് കുതിച്ചെത്തി.

പുലിയെ കണ്ടതിനെ തുടര്‍ന്ന് രാവിലെ മുതല്‍ ഷോപ്പിങ് മാള്‍ അടച്ചിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് നാട്ടുകാര്‍ ഷോപ്പിങ് മാള്‍ പരിസരത്ത് തടിച്ചുകൂടി. ഇത് തിരച്ചിലിനെ ബാധിക്കുകയും ചെയ്തു. ഒടുവില്‍ അഞ്ച് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പുള്ളിപ്പുലിയെ സത്കാര്‍ റസിഡന്‍സിയിലെ വാട്ടര്‍ടാങ്കിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button