കൊച്ചി : ടിപി വധക്കേസ് പ്രതിയായ കുഞ്ഞനന്തനെ മനുഷ്യസ്നേഹിയെന്ന് വിളിച്ച എ.എന്‍.ഷംസീര്‍ എംഎല്‍എക്ക് ചുട്ട മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്. മലയാളികള്‍ക്ക് കപാലികതയായി തോന്നുന്നതാണ് നിങ്ങള്‍ക്ക് മനുഷ്യ സ്നേഹമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മരം വെട്ടുന്ന കോടാലി കൊണ്ട് ചന്ദ്രശേഖരന്റെ മുഖം കൊത്തി നുറുക്കിയ ‘മനുഷ്യ സ്നേഹിയായ ‘ ഷാഫിയുടെ അതേ കരങ്ങളില്‍ വരണമാല്യം കൊടുക്കാന്‍ ഓടിയെത്തവനാണ് ഷംസീര്‍, പണി നിര്‍ത്തി വിയ്യൂര്‍ ജയിലില്‍ പോയി കൊടി സുനിയുടെ വസ്ത്രം മുഷിഞ്ഞിട്ടുണ്ടെങ്കില്‍ അലക്കി കൊടുക്കണം …
ഷാഫിയുടെയും കിര്‍മാണിയുടെയും കാലു തിരുമ്മി കൊടുക്കണം …കുഞ്ഞനന്തനെ എണ്ണയിട്ടു കുളിപ്പിച്ചു കൊടുക്കണം …പരിഷ്കൃത കേരളത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ ഷംസീറിരിക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണ് …വിയ്യൂര്‍ ജയിലില്‍ ഇവരുടെ അലക്കുകാരനായിരിക്കുന്നതായിരിക്കും താങ്കള്‍ക്ക് അലങ്കാരമാവുക …കുഞ്ഞനന്തനെ സമാധാനത്തിന്റെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍ പിണറായി യജമാനനോട് ആവശ്യപ്പെടാനും താങ്കള്‍ ഒരു നിമിഷം വൈകിക്കരുത് …-ഡീന്‍ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/dean.iyc/videos/362262571031710/?__xts__%5B0%5D=68.ARDPlU2rJcfaVMM64iqja50WT0p01t_XHrR6mVaRXOVszpZtnsIijsAi3QmHExeZW20IfeB229veG3VYzLoELQ_67hwWctCaZ8K6YR3BQiGyZirU84C00KslmsFibfsBLUlCFvEEtKcmrxL4pDEHlX2M-uIVUMhR-zVtnX-YLOcBc-sEheCmTAgs2v3uwQUwnFzM5-iEx9TwYQI63U-iw3KG1AepitAOstLyBrq9qoH7Ou4w3sM0h2Mhhtzy3oiQLMk-cvsUpSLW1e6-WmFXzpaZKwwCQOrHmNKvpkvJ9PT6YHoZtaM1GS0zBNioPu2SjVoz05vRYz6kI7A2krbMAVnbzDxlOSMWqaC9mQ&__tn__=-R
Post Your Comments