ആലുവ: പെരിയാറില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഒരാഴ്ച പിന്നിട്ടിട്ടും തിരിച്ചറിയാന്‍ കഴിയാത്തതിനാൽ വസ്ത്രങ്ങൾ പ്രദർശിപ്പിച്ച് പോലീസ്. ‘ആപ്പിള്‍’ എന്ന് വെള്ള നിറത്തില്‍ എംബ്രോയ്ഡറി ചെയ്ത താര കമ്പനിയുടെ പച്ച നിറമുള്ള ത്രീഫോര്‍ത്ത് ലോവര്‍, ഓക്ക് വാലി കമ്പനിയുടെ നീല കളര്‍ ടോപ്പ് എന്നീ വസ്ത്രങ്ങളാണ് മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് യു.സി. കോളേജിനു സമീപത്തുള്ള കടൂപ്പാടത്തെ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവന് സെമിനാരിയോടു ചേര്‍ന്നുള്ള കടവില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആറ്റിൽ കൊണ്ടിട്ടവരെ കണ്ടെത്തി അതിലൂടെ യുവതി ആരാണെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
Post Your Comments