പുതിയ ആനിമോജികള്‍ അവതരിപ്പിച്ച് ആപ്പിൾ. ജിറാഫ്, സ്രാവ്, കാട്ടുപന്നി, മൂങ്ങ എന്നി നാല് ചലിക്കുന്ന ഇമോജിയാണ് അനിമോജി’കളുടെ കൂട്ടത്തിലേക്ക് ആപ്പിൾ പുറത്തിറക്കിയത്.ഐ.ഒ.എസ് 12.2 ഡെവലപ്പര്‍ ബീറ്റാ വേര്‍ഷനൊപ്പമാണ് പുതിയ അനിമോജികള്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ അനിമോജികളുടെ എണ്ണം 24 ആയി. മുന്‍പ് ഉണ്ടായിരുന്ന അനിമോജികള്‍ അപ്ഡേറ്റും നൽകി.
രണ്ടു വര്‍ഷം മുന്നേയാണ് ആപ്പിള്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ട്രൂഡെപ്ത് ക്യാമറയിലൂടെ ഫോട്ടോകളിലെ ഭാവം അനിമോജിയായി കൂട്ടുകാര്‍ക്കും മറ്റും ടെക്സ്റ്റ് മെസേജിലും മെയിലിലും അയയ്ക്കാന്‍ പറ്റുമെന്നതാണ് അനിമോജിയുടെ പ്രധാന പ്രത്യേകത.
Post Your Comments