Kerala

പകര്‍ച്ചവ്യാധികളെ തടയുന്നതില്‍ യുവതലമുറക്ക്‌ വലിയ പങ്കുണ്ടെന്ന് മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധിക്കുന്നതില്‍ യുവതലമുറക്ക്‌ വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്നും അതിനാല്‍ അവരെ ബോധവല്‍കരിക്കുന്നതിനു വലിയ പ്രാധാന്യം ഉണ്ടെന്നും കൃഷി വകുപ്പ്‌ മന്ത്രി അഡ്വ, വി എസ്‌ സുനില്‍കുമാര്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരായ സര്‍ക്കാരിന്റെ ആരോഗ്യജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം റീജ്യണല്‍ തീയറ്ററില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ ആരോഗ്യവകുപ്പിനോടൊപ്പം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ, സാമൂഹ്യനീതി, വിദ്യാഭ്യാസ വകുപ്പ്‌ തുടങ്ങി എല്ലാ വകുപ്പുകളും ഉത്തരവാദിത്തത്തോടെ മുന്നേറണമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ മുഖ്യ ആരോഗ്യപ്രശ്‌നമായി മാറുന്ന കൊതുകുജന്യരോഗങ്ങളും, ജലജന്യരോഗങ്ങളും തടയുന്നതിന്‌ ഓരോ പൗരനും ആരോഗ്യജീവനക്കാരോടൊപ്പം തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button