Latest NewsSaudi Arabia

സൗദിയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ക്യാമറ കത്തിച്ച നിലയില്‍

യാമ്ബു : സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്ബു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട് നശിപ്പിച്ചത്. സംശയാസ്പദമായ നിലയില്‍ സംഭവ സ്ഥലത്ത് നിന്ന് ഒരാളെ അറസ്​റ്റ് ചെയ്തതായി ഹൈവേ സുരക്ഷ പൊലീസ് വിഭാഗം വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെയാണ് സാഹിര്‍ ക്യാമറ കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ സുരക്ഷാവിഭാഗം ഉദ്യോഗസ്​ഥരുടെ ശ്രദ്ധയില്‍പെട്ടത്. രഹസ്യാ​േന്വഷണ വിഭാഗം പൊലീസ് ഉടന്‍ നടത്തിയ തെരച്ചിലിലാണ് ഒരാളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

shortlink

Post Your Comments


Back to top button