യാമ്ബു : സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്ബു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട് നശിപ്പിച്ചത്. സംശയാസ്പദമായ നിലയില്‍ സംഭവ സ്ഥലത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി ഹൈവേ സുരക്ഷ പൊലീസ് വിഭാഗം വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെയാണ് സാഹിര്‍ ക്യാമറ കത്തിക്കൊണ്ടിരിക്കുന്ന നിലയില്‍ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. രഹസ്യാേന്വഷണ വിഭാഗം പൊലീസ് ഉടന്‍ നടത്തിയ തെരച്ചിലിലാണ് ഒരാളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Post Your Comments