Latest NewsIndia

വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ തന്നെ പീഡിപ്പിച്ചയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്തു

നാഗ്‌പൂർ: വിവാഹത്തിന് മൂന്നാഴ്ച മാത്രം അവശേഷിക്കെ തന്നെ പീഡിപ്പിച്ചയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കുറിപ്പെഴുതി വെച്ച് യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മൊറാദി സ്വദേശിയായ യുവതിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 15നാണ് ഇരുപത്തിരണ്ടുകാരിയായ പെണ്‍കുട്ടിയെ സുഹൃത്ത് പീഡിപ്പിച്ചത്. യുവതിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിലേക്ക് വിളിച്ചുവരുത്തുകയും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം അബോധാവസ്ഥയിലായ യുവതിയെ സുഹൃത്തും കൂട്ടരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം വഴിയരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മനസികാഘാതം താങ്ങാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മാര്‍ച്ച് 10നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button