തിരുവനന്തപുരം : കാസർകോട് ഇരട്ടക്കൊലപാതകത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം അക്രമത്തിന്റെ ഭാഗമാകില്ലെന്നും ഒരുപാട് യാതനകൾ അനുഭവിച്ച പാർട്ടിയാണെന്നും അതുകൊണ്ടുതന്നെ കുറ്റം ചെയ്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമത്തിന് പ്രോത്സാഹനം നൽകുന്ന പാർട്ടിയല്ല. നാടാകെ എൽഡിഎഫിന്‍റെ രണ്ട് ജാഥകളിൽ കേന്ദ്രീകരിക്കുന്ന സമയമാണ്. രാഷ്ട്രീയത്തിന്‍റെ ആദ്യാക്ഷരം അറിയുന്നവരാരും ഇത്തരത്തിൽ ഒരു കുറ്റകൃത്യത്തിന് തയ്യാറാകില്ല.പ്രതിപക്ഷനേതാവ് കൊലപാതകത്തിന്‍റെ ഉത്തരവാദിയായി തന്നെ ചിത്രീകരിക്കുന്നത് തന്നെയാണ്. എന്തൊരു പറച്ചിലാണതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ആരെയും കൊല്ലാൻ നിൽക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയിൽ പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടാകണം എന്ന് ശക്തമായി ആവശ്യപ്പെടേണ്ട ഘട്ടങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം ജനം എവിടെനിൽക്കുന്നോ ആ നിലപാടായിരുന്നു പാർട്ടിയുടേത്. ജനങ്ങൾ എതിരാകുന്ന ഒരു പ്രവർത്തനത്തേയും പാർട്ടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments