
കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഡമ്മി പ്രതികളെയല്ല, യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ ബുധനാഴ്ച കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടി പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നും പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുകയാണെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.
പൊലീസും ആഭ്യന്തരവകുപ്പും കൂടി ഒളിച്ചുകളി നടത്തുകയാണ്. കൊല ചെയ്യപ്പെട്ട കൃപേഷ് ഒരു പട്ടാളക്കാരനാകണമെന്നും ആ ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നു. ഇത്രയും ശോചനീയമായ വീടുകള്‍ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാനാകാത്തത്ര ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കുട്ടികളിലൊരാളായ കൃപേഷിന്റേതെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments